SWISS-TOWER 24/07/2023

കോണ്‍ഗ്രസുമായി സഖ്യം: ജെ.ഡി(യു) രണ്ട് തട്ടില്‍

 


ADVERTISEMENT

പാറ്റ്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് നിതീഷ് കുമാര്‍ നയിക്കുന്ന ജനതാ ദള്‍ യുണൈറ്റഡ്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിപദത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വിത്യാസത്തെതുടര്‍ന്നാണ് ജെഡിയു എന്‍.ഡി.എ സഖ്യം വിട്ടത്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖനായ ശരദ് യാദവ് നിലപാടു സ്വീകരിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രൂപീകൃതമാകുന്ന ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയില്‍ ചേരുന്നതിനോടാണ് ശരദ് യാദവ് അനുഭാവം പ്രകടിപ്പിക്കുന്നത്.

എന്നാല്‍ പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് മുന്‍ കൂട്ടി പറയാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. നിതീഷ് കുമാര്‍ ബിജെപിയെ കൈവിടുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ കോണ്‍ഗ്രസുമായി അദ്ദേഹം സഖ്യത്തിനൊരുങ്ങുമെന്നുതന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം: ജെ.ഡി(യു) രണ്ട് തട്ടില്‍അതേസമയം ബീഹാറിന് സ്വതന്ത്ര സംസ്ഥാന പദവി നല്‍കാന്‍ തയ്യാറാകുന്ന മുന്നണിയുമായി സഖ്യമുണ്ടാക്കാനാണ് നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്.

SUMMARY: Patna: Bihar's ruling Janata Dal-United (JD-U) is divided over entering into an alliance with the Congress for the next general elections though no decision has been taken yet.

Keywords: National news, Janata Dal-United, Indian National Congress, Bihar, Nitish Kumar, Bharatiya Janata Party, Sharad Yadav, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia