ബീഹാര്‍ തിരഞ്ഞെടുപ്പ്: ജെഡിയുവിന്റെ പ്രചാരണത്തിന് 5000 സൈക്കിളുകള്‍
Sep 13, 2015, 14:16 IST
ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 13.09.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ പ്രചാരണം സൈക്കിളുകളില്‍. ഇതിനായി ജെഡിയു 5000 സൈക്കിളുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഇത്തവണ സൈക്കിളുകളിലായിരിക്കും പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുകയെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതുകൂടാതെ പാറ്റ്‌നയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൂറിലേറെ ബൈക്കുകള്‍ രംഗത്തിറക്കും.
സൈക്കിളുകളുടെ വിതരണത്തെ കുറിച്ച് ജില്ല ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അന്വേഷണം.
ഇതിനകം രണ്ടായിരം സൈക്കിളുകള്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് നോയിഡ ആസ്ഥാനമായ കമ്പനിക്ക് അയ്യായിരം സൈക്കിളുകള്‍ക്ക് ജെഡിയു ഓര്‍ഡര്‍ നല്‍കിയത്.
SUMMARY: The ruling Janata Dal(United) is all set to launch its campaign on the bicycles in a big way for the upcoming Assembly elections.
Keywords: Bihar Assembly Election, JDU, Nitish Kumar, Bicycles,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.