ബീഹാര്‍ തിരഞ്ഞെടുപ്പ്: ജെഡിയുവിന്റെ പ്രചാരണത്തിന് 5000 സൈക്കിളുകള്‍

 


പാറ്റ്‌ന: (www.kvartha.com 13.09.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ പ്രചാരണം സൈക്കിളുകളില്‍. ഇതിനായി ജെഡിയു 5000 സൈക്കിളുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഇത്തവണ സൈക്കിളുകളിലായിരിക്കും പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുകയെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതുകൂടാതെ പാറ്റ്‌നയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൂറിലേറെ ബൈക്കുകള്‍ രംഗത്തിറക്കും.

സൈക്കിളുകളുടെ വിതരണത്തെ കുറിച്ച് ജില്ല ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അന്വേഷണം.

ഇതിനകം രണ്ടായിരം സൈക്കിളുകള്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് നോയിഡ ആസ്ഥാനമായ കമ്പനിക്ക് അയ്യായിരം സൈക്കിളുകള്‍ക്ക് ജെഡിയു ഓര്‍ഡര്‍ നല്‍കിയത്.

ബീഹാര്‍ തിരഞ്ഞെടുപ്പ്: ജെഡിയുവിന്റെ പ്രചാരണത്തിന് 5000 സൈക്കിളുകള്‍


SUMMARY: The ruling Janata Dal(United) is all set to launch its campaign on the bicycles in a big way for the upcoming Assembly elections.

Keywords: Bihar Assembly Election, JDU, Nitish Kumar, Bicycles,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia