ചരിത്രംകുറിച്ച് നിലോഫര്‍ കഫീല്‍; തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യ മുസ്ലീം വനിത
May 26, 2016, 13:07 IST
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com 26.05.2016) ജയലളിത സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മറ്റൊരു ചരിത്രംകൂടിയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പിറന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലീം വനിത മന്ത്രിസഭാ അംഗമായി. നിലോഫര്‍ കഫീലാണ് തമിഴ്‌നാട് മന്ത്രിസഭയിലെ ആദ്യ മുസ്ലീം വനിതയെന്ന ബഹുമതി സ്വന്തമാക്കിയത്.
53കാരിയായ നിലോഫര്‍ തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ്. വെല്ലൂര്‍ ജില്ലയിലെ
വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്നാണ് നിലോഫര്‍ ജയിച്ചത്. വാണിയമ്പാടി നഗരസഭാ ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിച്ചിട്ടുള്ള നിലോഫര്‍ കഫീല്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതിയംഗവും വെല്ലൂര്‍ വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഇലക്ട്രോ ഹോമിയോപതി ബിരുദധാരിയായ നിലോഫര്‍ ആദ്യമായാണ് നിയമസഭാംഗമാവുന്നത്.
തിങ്കളാഴ്ചയാണ് ജയലളിത മന്ത്രിസഭ അധികാരമേറ്റത്. 29 അംഗ മന്ത്രിസഭയില്‍ മുസ്ലിം സമുദായമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ജയലളിത നിലോഫര്‍ അടക്കം നാലുപേരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ നിലോഫറിനൊപ്പം ജി. ഭാസ്‌കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരും മന്ത്രിമാരായി.
SUMMARY: G Baskaran, Sevvoor S Ramachandran, Dr Nilofer Kabil and P Balaikrishna Reddy were sworn-in by Tamil Nadu Governor K Rosaiah at the Raj Bhawan in Chennai.
Keywords: G Baskaran, Sevvoor S Ramachandran, Dr Nilofer Kabil, P Balaikrishna Reddy, Sworn-in, Tamil Nadu, Governor K Rosaiah, Raj Bhawan, Chennai, Cabinet, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.