ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com 10.04.2014) താന്‍ വിവാഹിതനാണെന്ന സത്യം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ഒടുവില്‍ സമ്മതിച്ചു. ബുധനാഴ്ച വഡോദരയില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. അധ്യാപികയായ യശോദ ബെന്‍ ആയിരുന്നു ഭാര്യയെന്നും 17-ാം വയസിലായിരുന്നു വിവാഹമെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഗുജറാത്തിലെ ബ്രഹ്മണ്‍വാദയില്‍ അധ്യാപികയായിരുന്ന യശോദ ബെന്‍ അടുത്തിടെയാണ് വിരമിച്ചത്. മോഡിയുടെ ജന്മസ്ഥലമായ വദന്‍നഗറില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെയാണ് ബ്രഹ്മണ്‍വാദ. 2001, 2002, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിവാഹിതനാണോ എന്ന കോളം ഒഴിച്ചിട്ടാണ് മോഡി രേഖകള്‍ സമര്‍പിച്ചത്.
1951ലെ ജനപ്രാതിനിത്യ നിയമ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സ്വത്തും ബന്ധുക്കളുടെ വിവരങ്ങളും, അവരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം. എന്നാല്‍ വഡോദരയില്‍ സമര്‍പിച്ച നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വിവാഹിതനായി രണ്ടാഴ്ച മാത്രമാണ് യശോദയും മോഡിയും ഒരുമിച്ച് താമസിച്ചത്. വഡോദരയ്ക്ക് പുറമെ വാരാണസിയും മോഡി മത്സരിക്കുന്നുണ്ട്.

Keywords : Narendra Modi, Marriage, Election-2014, BJP, Lok Sabha, National, Yashodha, Jashodaben is my wife, Narendra Modi admits under oath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.