Huge Fire | ജമ്മുകാശ്മീരില്‍ വന്‍ തീപ്പിടിത്തം; 10 വീടുകള്‍ അഗ്നിക്കിരയായി

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ വന്‍ തീപ്പിടിത്തം. 10ഓളം വീടുകള്‍ അഗ്നിക്കിരയായി. കിഷ്ത്വാര്‍ ജില്ലയിലെ ഛഗ്ഗ് ഗ്രാമത്തിലെ ഗാന്ധാരിയിലാണ് അപകടമുണ്ടായത്. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പദ്ദാറിലെ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഡോ. റിഷി കുമാര്‍ ശര്‍മ പറഞ്ഞു.

Aster_MIMS

അപകടസ്ഥലത്ത് സൈന്യവും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, ജമ്മു കശ്മീരിലുടനീളം വര്‍ധിച്ചുവരുന്ന തീപ്പിടിത്തത്തെക്കുറിച്ച് പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി വക്താവ് ആശങ്കയറിയിച്ചു.

Huge Fire | ജമ്മുകാശ്മീരില്‍ വന്‍ തീപ്പിടിത്തം; 10 വീടുകള്‍ അഗ്നിക്കിരയായി

Keywords: News, National, Fire, House, Accident, Jammu & Kashmir: Several houses gutted in huge fire.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia