Died | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം കടപുഴകി കുടിലിന് മുകളില്‍ വീണു; കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
May 25, 2023, 11:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com) കുടിലിന് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉണ്ടെന്ന് കിഷ്ത്വാര്‍ ഡെപ്യൂടി കമീഷനര്‍ വ്യക്തമാക്കി.

കുടുംബം ആടുകളുമായി ഡാച്ചയിലേക്ക് പോകുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് അവര്‍ കേശവന്‍ ബെല്‍റ്റിലെ ഭല്‍ന വനത്തില്‍ താല്‍ക്കാലിക കുടില്‍ കെട്ടി. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം കടപുഴകി ഇവരുടെ കുടിലിന് മുകളിലേക്ക് വീഴുകയായിരുന്നു.
പൈന്‍ മരമാണ് കുടിലിന് മുകളില്‍ വീണത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ദാരുണമായ സംഭവത്തില്‍ നാല് കുടുംബാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം റെഡ് ക്രോസ് സൊസൈറ്റിയില്‍ നിന്ന് 50,000 രൂപ അടിയന്തര സഹായമായി കുടുംബത്തിന് നല്‍കി.
Keywords: Jammu and Kashmir, News, Kerala, Tent, Fall, Tree, Family, Members, Death, Accident, Rain, Jammu and Kashmir: 4 Members Of Family Dead As Tree Falls On Tent.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.