ഡല്‍ഹി ജമാ മസ്ജിദ് വഖഫ് സ്വത്ത്: കേന്ദ്രം

 


ന്യൂഡല്‍ഹി: (www.kvartha.com 20.11.2014) മുഗള്‍ ഭരണകാലത്ത് പണികഴിപ്പിച്ച ഡല്‍ഹി ജമാ മസ്ജിദ് വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്ന് കേന്ദ്രം ഡല്‍ഹി ഹൈകോടതിയില്‍. ഇതോടെ പ്രഥമ പുത്രനെ പുതിയ ഷാഹി ഇമാമായി അവരോധിക്കാനുള്ള നിലവിലെ ഷാഹി ഇമാം സെയ്ദ് അഹമ്മദ് ബുഖാരിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

ആരെ ക്ഷണിച്ചു, ആരെ ക്ഷണിച്ചില്ല എന്നതല്ല പ്രധാനം. നമ്മുടെ ചരിത്രത്തെ നമ്മള്‍ എങ്ങനെ കണക്കിലെടുക്കുന്നുവെന്നതാണ് ഇവിടുത്തെ വിഷയം. ഇത് ഒരു വഖഫ് സ്വത്താണ്. പിന്മുറക്കാരനെ അവരോധിക്കേണ്ടത് വഖഫ് ബോര്‍ഡാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ഡല്‍ഹി ജമാ മസ്ജിദ് വഖഫ് സ്വത്ത്: കേന്ദ്രംചീഫ് ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് ആര്‍.എസ് എന്‍ഡ് ലോയുമാണ് വാദം കേട്ടത്. ഇതുകൂടാതെ ഡല്‍ഹി ജമാ മസ്ജിദ് സം രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സുഹൈല്‍ അഹമ്മദ് ഖാന്‍, അജയ് ഗൗതം, വികെ ആനന്ദ് എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് വാദം തുടരുന്നത്. ഡല്‍ഹി ജമാ മസ്ജിദ് ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നും അതിനാല്‍ മകനെ അടുത്ത ഇമാമായി അവരോധിക്കാന്‍ ബുഖാരിക്ക് അവകാശമില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

SUMMARY: New Delhi: The Centre on Wednesday told the Delhi High Court that Mughal-era mosque Jama Masjid is a Wakf property and it has to decide how the rule of primogeniture applies on anointment of new Shahi Imam, which has come under challenge.

Keywords: Jama Masjid, Delhi, Wakf property, Mughal, Shahi Imam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia