ജമ്മു കശ്മീരില്‍ വോട്ടര്‍മാരെ മര്‍ദ്ദിച്ച് നഗ്‌നരാക്കി

 


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം അവഗണിച്ച് വോട്ടുചെയ്യാനെത്തിയ വോട്ടര്‍മാരെ മര്‍ദ്ദിച്ച് നഗ്‌നരാക്കിയതായി ആരോപണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരെ തിരഞ്ഞുപിടിച്ചാണ് മര്‍ദ്ദനം. കുപ് വാരയില്‍ ഒരു മദ്ധ്യവയസ്‌കനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കിയശേഷം തുണിയുരിഞ്ഞ് നഗ്‌നനാക്കിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബാരാമുള്ളയിലും സോപൂരിലും വോട്ടുചെയ്തവരുടെ വീടിനുനേര്‍ക്ക് അക്രമികള്‍ കല്ലെറിഞ്ഞു.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം അവഗണിച്ച് വോട്ടുചെയ്തവര്‍ രാജ്യദ്രോഹികളാണെന്ന് ആരോപിച്ചാണ് ആക്രമണം.

ജമ്മു കശ്മീരില്‍ വോട്ടര്‍മാരെ മര്‍ദ്ദിച്ച് നഗ്‌നരാക്കിഇത് ശരിയല്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൂറിയത്തും ഭരണനേതാക്കളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു വേണ്ടത്. വോട്ടു ചെയ്യുന്നതും ബഹിഷ്‌ക്കരിക്കുന്നതും ജനങ്ങളുടെ അവകാശമാണ്. വോട്ടു ചെയ്യുന്നവരെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൂറിയത് അവരുടെ നിലപാട് വ്യക്തമാക്കണമായിരുന്നു. ഹൂറിയത്തിന്റെ അനുയായികളാണ് വോട്ടര്‍മാരെ ആക്രമിക്കുന്നത് പിഡിപി നേതാവ് ജവീദ് അഹമ്മദ് ദാര്‍ പറഞ്ഞു.

ബാരാമുള്ളയില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഹൂറിയത് അനുയായികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവിടുത്തെ വോട്ടിംഗ് ശതമാനം വളരെ കുറവായിരുന്നു. അതേസമയം കുപ് വാരയില്‍ 60 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.

SUMMARY: Srinagar: Voters in Kupwara in Jammu and Kashmir were allegedly thrashed, stripped and labelled as traitors for not heeding to the boycott call by stone-pelters. They were allegedly assaulted for going ahead and casting their votes for the Lok Sabha elections.

Keywords: Srinagar, Voters, Kupwara, Jammu, Kashmir, Vote, Lok Sabha Poll, Boycott,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia