കശ്മീരില്‍ പെണ്‍കുട്ടിയെ പോലീസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്തു

 


ADVERTISEMENT

ജമ്മു: കശ്മീരിലെ റിയാസി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസുകാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

തല്‍ വാരയിലെ കുടിയേറ്റ ക്യാമ്പില്‍ നിന്നും പെണ്‍കുട്ടിയെ വ്യാഴാഴ്ച വൈകിട്ട് പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് മേത്ത, സത്വീര്‍ സിംഗ്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ കര്‍നൈല്‍ സിംഗ് എന്നിവരാണ് പ്രതികള്‍.

കശ്മീരില്‍ പെണ്‍കുട്ടിയെ പോലീസുകാര്‍ കൂട്ടബലാല്‍സംഗം ചെയ്തുപെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് മര്‍ഹി ഏരിയയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. പ്രതികളിലൊരാളായ സത് വീര്‍ ഒളിവിലാണ്.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വനിതാ സംരക്ഷണ ക്യാമ്പിലേയ്ക്ക് മാറ്റി. ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുകയും ചെയ്തു.

SUMMARY: Jammu: A teenage girl was allegedly abducted and gang-raped by three police personnel in Jammu and Kashmir's Reasi district, about 70 kms from Jammu.

Keywords: National news, Jammu, Teenage girl, Allegedly, Abducted, Gang-raped, Three police personnel, Jammu and Kashmir, Reasi district, Jammu.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia