Air India | ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം: വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ഒക്ടോബര്‍ 14 വരെ നീട്ടി എയര്‍ ഇന്‍ഡ്യ
Oct 8, 2023, 15:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ വിമാന സര്‍വീസ് ഒക്ടോബര്‍ 14 വരെ റദ്ദാക്കി എയര്‍ ഇന്‍ഡ്യ. വിമാന യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ന്യൂഡെല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്കും തെല്‍അവീവില്‍ നിന്ന് ന്യൂഡെല്ഹിയിലേക്കുമുള്ള സര്‍വീസുകള്‍ താല്കാലികമായ റദ്ദാക്കിയതെന്ന് എയര്‍ ഇന്‍ഡ്യ അധികൃതര്‍ അറിയിച്ചത്.
ശനിയാഴ്ച (07.10.2023) ന്യൂഡെല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്കും തെല്‍അവീവില്‍ നിന്ന് ന്യൂഡെല്ഹിയിലേക്കുമുള്ള രണ്ട് സര്‍വീസുകള്‍ എയര്‍ ഇന്‍ഡ്യ റദ്ദാക്കിയിരുന്നു. ഇസ്രാഈല്‍ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്.
നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് 'ഓപറേഷന് അല്‍-അഖ്സ ഫ്ലഡ്' ദൗത്യം എന്ന പേരിലെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാവിലെ 'ഓപറേഷന് അയണ്‍ സ്വാര്‍ഡ്' എന്ന പേരില്‍ ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടങ്ങി. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍ 230 പേരുടെ ജീവന് പൊലിഞ്ഞു. 1500ലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്.
Keywords: Israel, Terror Attack, Air India, Suspend, Flight, News, World, Israel terror attack: Air India suspends flights to, from Tel Aviv till October 14.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

