ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) പാലസ്തീന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്‍കുമെന്ന് ഇസ്രാഈല്‍. ഇസ്രാഈല്‍ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. ഇസ്രാഈലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് എന്നാണ്.
തങ്ങളില്‍ ഒരാളായാണ് ഇസ്രാഈല്‍ ജനത സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലി വ്യക്തമാക്കി.
Keywords: News, New Delhi, National, Killed, Death, Rocket attack, Soumya, Citizenship, Israel confers honorary citizenship on Soumya
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

