ഇസ്രത്ത് ജഹാന്‍: ഓഫീസറുടെ അറസ്റ്റ് ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടിയായി
Feb 21, 2013, 17:57 IST
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ ജി.എല്‍. സിംഗാളിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തത് ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടിയായി. പോലീസ് ആസൂത്രിതമായി മെനഞ്ഞെടുത്ത കള്ളക്കഥയാണ് ഇതോടെ പൊളിഞ്ഞത്. 2004 ജൂണ്‍ 15നാണ് കോളജ് വ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാന്‍ (19), മലയാളിയായ പ്രാണേഷ്‌കുമാര്‍ എന്നിവരുള്‍പെട്ട നാലംഗ സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചത്. ഇതിന് ഏറ്റുമുട്ടലിന്റെ ഭാഷ്യം ചമച്ച് സര്‍ക്കാറിന്റെ പ്രീതി പിടിച്ചുപറ്റാനായിരുന്നു ക്രൈംബ്രാഞ്ച് പോലീസ് ശ്രമിച്ചത്.
ഇസ്രത്ത് ജഹാനും കൂട്ടരും കാറില്‍ യാത്രചെയ്യവേ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അപായപ്പെടുത്താന്‍ എത്തിയ തീവ്രവാദികളാണെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് ഇതുസംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തുകയും മുതിര്‍ന്ന ഐ.പി.എസ്. ഓഫീസറെ അറസ്റ്റുചെയ്തതും.
2004 ല്‍ ഇസ്രത്ത് ജഹാനെയും കൂട്ടരെയും വധിക്കുമ്പോള്‍ അസിസ്‌റന്റ് പോലീസ് കമ്മീഷണറായിരുന്നു ജി.എല്‍. സിംഗാള്‍. ഗുജറാത്ത് ഹൈക്കോടതിയാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. മാര്‍ച്ച് 15 ന് കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. ദ്രുതഗതിയില്‍ അറസ്റ്റ് നടത്തിയതെന്നാണ് സൂചന.
SUMMERY: NEW DELHI: The CBI has arrested Gujarat Police officer G L Singhal in connection with the alleged fake encounter of 19-year old student Ishrat Jahan by a team of Ahmedabad crime branch officers in 2004.
Keywords: National news, Central Bureau of Investigation (CBI), GL Singhal, IPS officer, Assistant Commissioner of Police, Crime Branch, Arrested, Ahmedabad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.