ഇസ്രത്ത് കേസ്: പിപി പാണ്ഡെ സ്‌ട്രെച്ചറില്‍ കോടതിയിലെത്തി; ജാമ്യം നേടി

 


അഹമ്മദാബാദ്: അഞ്ച് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസറുമായ പിപി പാണ്ഡെ സ്‌ട്രെച്ചറില്‍ കോടതിയിലെത്തി. നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ കോടതി പാണ്ഡെയ്ക്ക് മുന്‍ കൂര്‍ ജാമ്യവും അനുവദിച്ചു. ജൂലൈ 31 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡെ കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്നു. ഞായറാഴ്ച ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പാണ്ഡെ ഓഫീസില്‍ തങ്ങിയത്. ഇതിനിടെ ഇന്ന് (തിങ്കളാഴ്ച) നെഞ്ചുവേദനയെതുടര്‍ന്ന് പാണ്ഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 29ന് കീഴ്‌കോടതിയില്‍ പാണ്ഡെ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനിടയിലായിരുന്നു പാണ്ഡെ ആശുപത്രിയിലെത്തിയത്. ആംബുലന്‍സ് വിട്ടുനല്‍കിയാല്‍ കോടതിയില്‍ ഹാജരാകാമെന്ന് പാണ്ഡെ അറിയിച്ചതിനെതുടര്‍ന്ന് അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കി. സ്‌ട്രെച്ചറില്‍ കോടതിയിലെത്തിയ പാണ്ഡെയ്ക്ക് ന്യായാധിപന്‍ ജാമ്യവും അനുവദിച്ചു.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞ മാസം സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിപി പാണ്ഡെ അടക്കമുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്രത്ത് കേസ്: പിപി പാണ്ഡെ സ്‌ട്രെച്ചറില്‍ കോടതിയിലെത്തി; ജാമ്യം നേടി
SUMMARY: Ahmedabad: After a marathon five hours of arguments and counter-arguments, there was some relief for senior Gujarat police officer PP Pande, accused of murdering college student Ishrat Jahan. A court in Ahmedabad has granted anticipatory bail till July 31 to Mr Pande who, after remaining underground for over two months, dramatically arrived on a stretcher for today's hearing.

Keywords: National news, Ahmedabad, PP Pandey, Gujarat, Police officer, Accused, Murdering, College student, Ishrat Jahan, Hospitalised, Ahmedabad, Complained
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia