ഇസ്രത്ത് ജഹാന്‍: മൂന്ന് ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം; അമിത് ഷായെ ഉള്‍പ്പെടുത്തിയില്ല
Feb 6, 2014, 23:31 IST
അഹമ്മദാബാദ്: വിവാദമായ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് ഐബി ഉദ്യോഗസ്ഥരടക്കം നാലുപേരെ പുതുതായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐബി മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്ര കുമാറാണ് കുറ്റപത്രത്തില്‍ നാലാമതായി പേരുചേര്‍ക്കപ്പെട്ടയാള്‍. തുഷാര്‍ മിത്തല്‍, രാജീവ് വാങ്കഡെ, എംകെ സിംഗ് എന്നിവര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മുന്‍ ആഭ്യന്തര സെക്രട്ടറി അമിത് ഷായെയും നരേന്ദ്ര മോഡിയെയും രണ്ടാം കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2004 ജൂണില്‍ ഇസ്രത് ജഹാന്‍ ഉള്‍പ്പെടെ നാലുപേരെ ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായാണ് കേസ്.
SUMMARY: Ahmedabad: The Central Bureau of Investigation on Thursday filed a supplementary chargesheet in the alleged Ishrat Jahan fake encounter case.
Keywords: Ishrat Jahan, Central Bureau of Investigation, Amit Shah, Narendra Modi, Chargesheet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.