SWISS-TOWER 24/07/2023

ഇസ്രത്ത് ജഹാന്‍: വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് ഡിഎസ്പി ജിജെ പാര്‍മര്‍, മെഹ്‌സന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തരുണ്‍ ബാരൂട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസായ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് വീണ്ടും അറസ്റ്റുണ്ടായത്.

കഴിഞ്ഞ ദിവസം ഇരുവരേയും സിബിഐ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. ഇസ്രത്ത് ജഹാനും കൂട്ടരും കാറില്‍ യാത്രചെയ്യവേ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അപായപ്പെടുത്താന്‍ എത്തിയ തീവ്രവാദികളാണെന്ന് പറഞ്ഞ് കാര്‍ തടഞ്ഞ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. അന്ന് പാര്‍മറും ബരൂട്ടും പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്നു.

ഇസ്രത്ത് ജഹാന്‍: വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍2004 ജൂണ്‍ 15നാണ് കോളജ് വ്യാര്‍ത്ഥിനിയായ ഇസ്രത്ത് ജഹാന്‍ (19), മലയാളിയായ പ്രാണേശ് പിള്ള എന്നുവിളിക്കുന്ന ജാവേദ് ശെയ്ഖ്, സീഷന്‍ ജോഹര്‍, അംജത് അലി റാണ എന്നിവരുള്‍പെട്ട നാലംഗ സംഘത്തെ ഗുജറാത്ത് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചത്. ബരൂട്ടിന്റേയും പാര്‍മറിന്റേയും അറസ്‌റ്റോടെ കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. രണ്ട് ദിവസം മുന്‍പ് കേസില്‍ ഐ.പി.എസ്. ഓഫീസര്‍ ജി.എല്‍. സിംഗാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

SUMMARY: Ahmedabad: The CBI has arrested two police officers who were part of as many squads that took part in the alleged fake encounter of teenage girl Ishrat Jahan and three others in 2004 in Gujarat.

Keywords: National news, Ahmedabad, CBI, Arrested, Two police officers, Took part, Fake encounter, Teenage girl, Ishrat Jahan, Three others, 2004, Gujarat.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia