Ticket Booking | സാങ്കേതിക തകരാറിനെ തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടികറ്റ് ബുകിങ് തടസപ്പെട്ടു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെബ് സൈറ്റ്, ആപ് എന്നിവ വഴിയുള്ള റെയില്‍വേ ഓണ്‍ലൈന്‍ ടികറ്റ് ബുകിങ് തടസപ്പെട്ടു. അതേസമയം, ആമസോണ്‍, മേക് മൈട്രിപ് തുടങ്ങിയ മറ്റ് ബി2സി പ്ലെയറുകള്‍ വഴി ടികറ്റുകള്‍ ബുക് ചെയ്യാമെന്ന് ഐആര്‍സിടിസി ട്വീറ്റ് ചെയ്തു. സാധാരണ പോലെ റെയില്‍വേ സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴി ടികറ്റ് ബുക് ചെയ്യാം. 
Aster_MIMS

അതേസമയം സാങ്കേതിക തകരാര്‍ ഉച്ചയ്ക്ക് രണ്ടരയോടെ പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ തിരിക്ക് മുന്‍കൂട്ടി കണ്ട് ന്യൂഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പുതിയ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു. ഒഖ് ല, നിസാമുദ്ദീന്‍, ഷഹ്ദാര, സരോജിനി നഗര്‍ സ്റ്റേഷനുകളിലും ഓരോ കൗണ്ടറുകള്‍ തുറക്കുമെന്നാണ് റിപോര്‍ട്.

Ticket Booking | സാങ്കേതിക തകരാറിനെ തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടികറ്റ് ബുകിങ് തടസപ്പെട്ടു

Keywords: New Delhi, News, National, Train, Ticket, Online, IRCTC ticketing services currently unavailable due to technical reasons.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia