Railway Food | ട്രെയിൻ യാത്രയിൽ ഇനി എളുപ്പത്തിൽ ഭക്ഷണം ഓർഡർ ചെയ്യാം; വാട്സ്ആപ് അധിഷ്‌ഠിത സംവിധാനം അവതരിപ്പിച്ച് റെയിൽവേ; കൂടുതൽ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ട്രെയിനിൽ വാട്‌സ്ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഒരുക്കി റെയിൽവേ. ഇ-കേറ്ററിംഗ് സേവനം കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിനാണ് റെയിൽവേ ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) ആണ് ഇ-കാറ്ററിംഗ് സേവനങ്ങൾ നൽകുന്നത്. ഭക്ഷണം ഓർഡർ ചെയ്യാൻ റെയിൽവേ വാട്‌സ്ആപ് നമ്പറും നൽകിയിട്ടുണ്ട്. പിഎൻആർ നമ്പർ ഉപയോഗിച്ച്, യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ വാട്‌സ്ആപ് വഴി ഓർഡർ നൽകുകയും ഭക്ഷണം ട്രെയിനിൽ എത്തിക്കുകയും ചെയ്യും. ഇതിനായി +91-8750001323 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാൽ മതി.

തുടക്കത്തിൽ, വാട്‌സ്ആപ് വഴി ഇ-കാറ്ററിംഗ് സേവനം നൽകുന്നതിന് റെയിൽവേ രണ്ട് ഘട്ടങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ, ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് www(dot)ecatering(dot)irctc(dot)co(dot)in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഇ-കാറ്ററിംഗ് സേവനം തെരഞ്ഞെടുക്കുന്നതിന് വാട്ട്‌സ്ആപ് നമ്പറിൽ നിന്ന് സന്ദേശം അയയ്‌ക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് വെബ്‌സൈറ്റ് വഴി സ്റ്റേഷനുകളിൽ ലഭ്യമായ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ബുക്ക് ചെയ്യാൻ കഴിയും. വാട്സ്ആപിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. തുടർന്ന് വാട്സ്ആപ് വഴി വിവരങ്ങൾ ലഭ്യമാകും. ഇ-കാറ്ററിംഗ് സേവനങ്ങൾക്കായുള്ള എല്ലാ യാത്രക്കാരുടെ അന്വേഷണങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് കൈകാര്യം ചെയ്യും.

Railway Food | ട്രെയിൻ യാത്രയിൽ ഇനി എളുപ്പത്തിൽ ഭക്ഷണം ഓർഡർ ചെയ്യാം; വാട്സ്ആപ് അധിഷ്‌ഠിത സംവിധാനം അവതരിപ്പിച്ച് റെയിൽവേ; കൂടുതൽ അറിയാം

നിലവിൽ തിരഞ്ഞെടുത്ത ചില ട്രെയിനുകളിൽ മാത്രമാണ് വാട്‌സ്ആപ് ആശയവിനിമയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. പിന്നീട് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് ട്രെയിനുകളിലും സംവിധാനം നടപ്പാക്കും.

Keywords:  New Delhi, News, National, Railway, Food, Whatsapp, Technology, IRCTC new update: Indian Railways launch new WhatsApp-based food delivery system, know how to order.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia