ഐ.എന്‍.എല്‍ നേതാക്കള്‍ മഅദനിയെ സന്ദര്‍ശിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐ.എന്‍.എല്‍ നേതാക്കള്‍ മഅദനിയെ സന്ദര്‍ശിച്ചു
ബംഗ്ലൂരു: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാ​രണാ തടവുകാരനായി ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ ഐഎന്‍.എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രമേഹബാധിതനായി വലതുകണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട മഅദനിയുടെ ആരോഗ്യനില വളരെ മോശമാണെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ്‌ നേതാക്കളുടെ സന്ദര്‍ശനം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍വഹാബ്, സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ഇസ്മായീല്‍, മുഹമ്മദ്കുട്ടി കേച്ചേരി, സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.കെ. അബ്ദുല്‍ അസീസ്, ബഷീര്‍ ബടേരി എന്നിവരും സി.പി. നാസര്‍കോയ തങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്.

1998ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തോളം തടവിലിട്ട ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചശേഷമാണ് ബംഗ്ലൂരു സ്ഫോടനത്തില്‍ അന്യായമായി പ്രതിചേര്‍ത്ത് രണ്ട് വര്‍ഷത്തോളമായി പരപ്പന ജയിലില്‍ കഴിയുകയാണ്‌ മഅദനി. ദീര്‍ഘകാലത്തെ ജയില്‍ വാസം അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണി ഉയര്‍ത്തിക്കുകയാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും മഅദനിയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.

ഒരു തെറ്റും തെളിയിക്കപെടാതെ ജാമ്യം പോലും നിഷേധിച്ചു വിജാരണ തടവുകാരനായി അബ്ദുന്നാസിര്‍ മഅ്ദനിയെ അകാരണമായി ജയിലിലടച്ച മനുഷ്യാവകാശ ലംഘനത്തിനെതിരെ പൊതു സമൂഹം രംഗത്ത് വരണ മെന്നു ഐ.എന്‍.എല്‍.. .നേതാക്കള്‍ ആവശ്യപെട്ടു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മഅ്ദനിയുടെ മോചനം സാധ്യമാക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരെ ഐ.എന്‍.എല്‍ സംഘം കാണും.

English Summery
INL leaders visits Abdul Nasar Madani
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia