അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു കാശ്മീരില്‍ വന്‍ ഭീകരാക്രമണം: ബി എസ് എഫ്
Nov 30, 2016, 20:33 IST
ADVERTISEMENT
ജമ്മു: (www.kvartha.com 30.11.2016) കാശ്മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ രാജ്യത്ത് വന്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നതായി ബി എസ് എഫ്. കഴിഞ്ഞ ദിവസം സാംബ ജില്ലയിലെ രാംഗഡില്‍ നുഴഞ്ഞുകയറുന്നതിനിടെ സൈന്യം വധിച്ച മൂന്ന് പാക് ഭീകരരില്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായും ബി എസ് എഫ് എ ഡി ജി അരുണ്‍ കുമാര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ ട്രെയിന്‍, ട്രക്ക് എന്നിവയില്‍ ആക്രമണം നടത്തി വലിയ രീതിയിലുള്ള ആള്‍നാശം വരുത്താനായിരുന്നു ഭീകരരുടെ പദ്ധതി. റെയില്‍വെ ട്രാക്കുകള്‍ തകര്‍ക്കാനും ഓടുന്ന ട്രെയിന്‍ തകര്‍ക്കാനും ഉപയോഗിക്കുന്ന ഐ ഇ ഡികള്‍ ഉള്പെടെയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇവ കൂടാതെ 10 വിലങ്ങുകള്‍, മൂന്നു എ കെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, 20 മാഗസീന്‍സ്, 16 പിസ്റ്റള്‍ തിരകള്‍, 31 ഗ്രനേഡുകള്‍, ജി പി എസ്, ഒരു മൊബൈല്‍ ഫോണ്‍, ചാര്‍ജറോടു കൂടിയ രണ്ട് വയര്‍ലെസ് സെറ്റുകള്‍, രണ്ട് കത്തി, രണ്ട് ജാക്കറ്റ്, മൂന്നു ബാഗുകള്‍, മൂന്നു കയ്യുറകള്‍, അഞ്ച് ഉണക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കറ്റുകള്‍ എന്നിവയും ഭീകരരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
ഈ സംഘത്തെ വധിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ രാജ്യം വന്‍ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നെന്നും എ ഡി ജി അരുണ്‍ കുമാര്‍ പറഞ്ഞു.
Keywords : Jammu, Terror Attack, Death, Killed, National, BSF Jawans, Infiltrating militants planned to blow up trains in J&K: BSF.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.