SWISS-TOWER 24/07/2023

അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു കാശ്മീരില്‍ വന്‍ ഭീകരാക്രമണം: ബി എസ് എഫ്

 


ADVERTISEMENT

ജമ്മു: (www.kvartha.com 30.11.2016) കാശ്മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ രാജ്യത്ത് വന്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നതായി ബി എസ് എഫ്. കഴിഞ്ഞ ദിവസം സാംബ ജില്ലയിലെ രാംഗഡില്‍ നുഴഞ്ഞുകയറുന്നതിനിടെ സൈന്യം വധിച്ച മൂന്ന് പാക് ഭീകരരില്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായും ബി എസ് എഫ് എ ഡി ജി അരുണ്‍ കുമാര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് ജമ്മു കാശ്മീരില്‍ വന്‍ ഭീകരാക്രമണം:  ബി എസ് എഫ്

ജമ്മു കാശ്മീരില്‍ ട്രെയിന്‍, ട്രക്ക് എന്നിവയില്‍ ആക്രമണം നടത്തി വലിയ രീതിയിലുള്ള ആള്‍നാശം വരുത്താനായിരുന്നു ഭീകരരുടെ പദ്ധതി. റെയില്‍വെ ട്രാക്കുകള്‍ തകര്‍ക്കാനും ഓടുന്ന ട്രെയിന്‍ തകര്‍ക്കാനും ഉപയോഗിക്കുന്ന ഐ ഇ ഡികള്‍ ഉള്‍പെടെയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇവ കൂടാതെ 10 വിലങ്ങുകള്‍, മൂന്നു എ കെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, 20 മാഗസീന്‍സ്, 16 പിസ്റ്റള്‍ തിരകള്‍, 31 ഗ്രനേഡുകള്‍, ജി പി എസ്, ഒരു മൊബൈല്‍ ഫോണ്‍, ചാര്‍ജറോടു കൂടിയ രണ്ട് വയര്‍ലെസ് സെറ്റുകള്‍, രണ്ട് കത്തി, രണ്ട് ജാക്കറ്റ്, മൂന്നു ബാഗുകള്‍, മൂന്നു കയ്യുറകള്‍, അഞ്ച് ഉണക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കറ്റുകള്‍ എന്നിവയും ഭീകരരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

ഈ സംഘത്തെ വധിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ രാജ്യം വന്‍ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നെന്നും എ ഡി ജി അരുണ്‍ കുമാര്‍ പറഞ്ഞു.


Keywords : Jammu, Terror Attack, Death, Killed, National, BSF Jawans, Infiltrating militants planned to blow up trains in J&K: BSF.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia