സ്‌ഫോടനക്കേസ് പ്രതി അഫ്‌സല്‍ ഉസ്മാനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

 


മുംബൈ: 2008 ലെ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന അഫ്‌സല്‍ ഉസ്മാനി രക്ഷപ്പെട്ടു. വിചാരണയ്ക്കായി മുംബൈ മെട്രോപൊളീറ്റന്‍ കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടുവരും വഴി പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഉസ്മാനിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം രക്ഷപ്പെടാന്‍ വേണ്ടി ഇയാള്‍ക്ക് പുറമെ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

സ്‌ഫോടനക്കേസ് പ്രതി അഫ്‌സല്‍ ഉസ്മാനി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു2008 ലെ അഹമ്മദാബാദ്, സൂററ്റ് സ്‌ഫോടനങ്ങളില്‍ ഉസ്മാനിക്ക് പങ്കുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. വാഹനമോഷണം നടത്താറുള്ള ഇയാള്‍ മോഷ്ടിച്ച കാറുകള്‍ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു.

1996ല്‍ കൊലപാതകശ്രമത്തിന് ഉസ്മാനി പോലീസ് പിടിയില്‍ ആയിരുന്നു. 2008 ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഉസ്മാനിയെ സ്‌ഫോടനക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്.

SUMMARY: Mumbai: An alleged Indian Mujahideen terrorist Afzal Usmani on Thursday escaped from Mumbai Police's custody. Usmani managed to escape while he was being taken to a Maharashtra Control of Organised Crime Act (MCOCA) court in Mumbai by a team of police officials.

Keywords: Mumbai, Bomb Blast, Case, Accused, Escaped, Police, National, Afzal Usmani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia