പ്രവാസികള്‍ക്ക് തിരിച്ചടി; തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 06.04.2014) പ്രവാസികള്‍ക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന തടസം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം.

ഭേദഗതി വരുത്തേണ്ട കാര്യം അടുത്ത ദിവസം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഭേദഗതി കൊണ്ടു വരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തപാല്‍ വോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഡോ. ഷംസീര്‍ വയലിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുകയും ഇതിന് അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരായുകയും ചെയ്തിരുന്നു. ഇതിന് നല്‍കുന്ന മറുപടിയില്‍ കമ്മീഷന്‍ ഭേദഗതി വരുത്തേണ്ടതിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിക്കും.

പ്രവാസികള്‍ക്ക് തിരിച്ചടി; തപാല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍2012 മെയില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,00,37,767 ഇന്ത്യക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords : New Delhi, Election-2014, Voters, Election Commission, National, Expatriates, Supreme Court. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia