ഓസ്ലോ: മകനെ വഴക്കുപറഞ്ഞ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് നോര്‍വെ കോടതി തടവു ശിക്ഷ വിധിച്ചു.സ്‌കൂള്‍ ബസില്‍ മൂത്രമൊഴിച്ച ഏഴു വയസ്സുകാരനായ മകനെ ശകാരിച്ച സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറീയ ചന്ദ്രശേഖറിനും ഭാര്യ അനുപമയ്ക്കുമാണ് നോര്‍വെ കോടതി തടവുശിക്ഷ വിധിച്ചത്. അച്ഛന് 18 മാസവും അമ്മയ്ക്ക് 15 മാസവുമാണ് തടവുശിക്ഷ വിധിച്ചത്. ഇവരുടെ കുട്ടി ഇപ്പോള്‍ നോര്‍വെ ശിശുസംരക്ഷണ സമിതിയിലാണ്. ആന്ധ്ര സ്വദേശികളാണ് ഇവര്‍.
കുട്ടി നിരന്തരമായി മാതാപിതാക്കളാല്‍ പീഡിപ്പിക്കപ്പെട്ടതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മകനെ ഭീഷണിപ്പെടുത്തിയതാണ് അച്ഛനെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. മകനെ വേണ്ടവിധം പരിപാലിച്ചില്ല, പേടിപ്പെടുത്തി എന്നിവയാണ് അമ്മക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കുട്ടികളെ ഭീഷണിപ്പെടുത്തുക നോര്‍വേ ശിക്ഷാനിയമത്തിലെ 219 ആം വകുപ്പനുസരിച്ച് ഗുരുതരമായ കുറ്റമാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഒരു വര്‍ഷവും മൂന്ന് മാസവും.
മകന്‍ ശ്രീറാം തുടര്‍ച്ചയായി സ്‌കൂള്‍ ബസില്‍ മൂത്രമൊഴിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചത്. ഇനിയും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് പറഞ്ഞയക്കുമെന്ന് അച്ഛന്‍ ചന്ദ്രശേഖര്‍ കുട്ടിയോട് പറഞ്ഞു. ഇക്കാര്യം കുട്ടി സ്‌കൂള്‍ ടീച്ചറോട് പറഞ്ഞു. തുടര്‍ന്ന് ടീച്ചര്‍ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇത് കേസാവുകയുമായിരുന്നു.
SUMMERY: Oslo: An Indian software professional and his wife were today held guilty of "serious child abuse" and sentenced to jail terms for 18 months and 15 months respectively.
Keywords: National, World, Indian Couple, Norway, Prison, Oslo, Software professional, Child abuse, Father, Mother,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.