Discovery | ലഡാക്കില്‍ 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മലയാളി സൈനികന്റെ കണ്ടെടുത്ത മൃതദേഹം നാട്ടിലെത്തിക്കും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടസമയത്ത് 22 വയസായിരുന്നു പ്രായം.
● നാട്ടിലെത്തിക്കുന്നതിനെ സംബന്ധിച്ച് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിക്കും.
● നാലാമത്തെ മൃതദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ല.
ന്യൂഡെല്‍ഹി: (KVARTHA) ലഡാക്കില്‍ 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ഞുമലയില്‍ കാണാതായ മലയാളി സൈനികന്റെ കണ്ടെടുത്ത മൃതദേഹം (Sodier) നാട്ടിലെത്തിക്കും. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം (Thomas Cheriyan) 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അന്ന് ഹിമാചല്‍ പ്രദേശിലെ റോത്തങ്ങ് പാസില്‍ നടന്ന സൈനിക വിമാനാപകടത്തില്‍ 102 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെയും കണ്ടെത്തിയത്.

കണ്ടെത്തിയതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാലാമത്തെ മൃതദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങളും സേന പ്രതിരോധമന്ത്രിയെ അറിയിച്ചു. വിമാനാപകടത്തില്‍ മരിച്ചവരെ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ദൗത്യം 10 ദിവസം കൂടി തുടരും.
രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘമേറിയ തിരച്ചിലിന് ഒടുവിലാണ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ 22 വയസ്സ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതില്‍ ബന്ധുക്കള്‍ക്ക് ചൊവ്വാഴ്ച അന്തിമ അറിയിപ്പ് ലഭിക്കും.
#IndianArmy #LadakhDiscovery #MissingSoldier #PlaneCrash #ThomasCherian #Pathanamthitta