ചെങ്കോട്ടയില്‍ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു; റിപബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി
Jan 31, 2021, 16:12 IST
ന്യൂഡെല്‍ഹി: (www.kvartha.com 31.01.2021) ചെങ്കോട്ടയില്‍ ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോവിഡ് വാക്‌സീന്‍ ഉല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 30 ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയെന്നും മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സഹായിക്കാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: New Delhi, News, National, Prime Minister, Narendra Modi, India Was Saddened By Insult To Tricolour On Republic Day: PM Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.