വീസഓണ്‍അറൈവല്‍ സൗകര്യം 180 രാജ്യങ്ങള്‍ക്കായി ഉയര്‍ത്തി

 


ADVERTISEMENT

ന്യൂഡല്‍ഹി: വീസ ഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യ 180 രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കായി ഉയര്‍ത്തി. ആസൂത്രണ മന്ത്രി രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. വിനോദ സഞ്ചാരരംഗത്ത് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ പുതിയ നീക്കം സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.
വീസഓണ്‍അറൈവല്‍ സൗകര്യം 180 രാജ്യങ്ങള്‍ക്കായി ഉയര്‍ത്തി

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ 2009 മുതല്‍ സൗകര്യം നിലവിലുണ്ട്. പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കാണു വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കിയിരുന്നത്. ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ഫിന്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ഫിലിപ്പീന്‍സ്, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്, ഇന്തൊനീഷ്യ, മ്യാന്‍മര്‍ തുടങ്ങിയവയായിരുന്നു രാജ്യങ്ങള്‍.

SUMMARY: New Delhi: India will extend visa-on arrival to tourists of all nations barring eight, as it looks to boost tourism, Planning Minister Rajeev Shukla said on Wednesday.

Keywords: National, Visa-on-arrival, Rajeev Shukla, Wednesday, Planning minister,


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia