ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 06.06.2016) ആർക്കും പിടികൊടുക്കാത്ത കാലാവസ്ഥയുടെ കാലമാണിത്. ചൂടും വെയിലും മഴയുമൊന്നും പ്രവചിക്കാൻ വയ്യാത്ത അവസ്ഥ. ഇതിന് പരിഹാരം കാണാൻ ഇന്ത്യ പുതിയ വിമാനം വാങ്ങുന്നു. കാലാവസ്ഥാ പഠനം നടത്താനാണ് പുതിയ വിമാനം എത്തുന്നത്.
SUMMARY: NEW DELHI: To help the weatherman better understand the upper-atmosphere, India is set to buy a dedicated aircraft to carry out experiments related to weather forecast.
Keywords: National, NEW DELHI, Weatherman, Better, Understand, Upper-atmosphere, India, Set to buy, Dedicated, Aircraft, Carry out, Experiments, Related, Weather forecast.
വിമാനത്തിനുള്ള ടെൻഡർ നടപടികൾ അടുത്തമാസം തുടങ്ങും. ഏകദേശം 150 കോടി രൂപയാണ് വിമാനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഭൗമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റീരിയോളജിക്കായിരിക്കും വിമാനത്തിൻറെ ചുമതല.
വിമാനത്തിൻറെ സഹായത്തോടെ മേഘങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ കഴിയും. അന്തരീക്ഷത്തിൻറെ മേൽത്തട്ടിനെക്കുറിച്ച് പഠിക്കാനും ഇതിലൂടെ കഴിയും. ദക്ഷിണേഷ്യയിൽ കാലാവസ്ഥാ പഠനത്തിന് മാത്രമായി വിമാനം വാങ്ങുന്ന ആദ്യ രാജ്യമാവും ഇന്ത്യ.
നിലവിൽ ഇന്ത്യ ഇത്തരം ആവശ്യങ്ങൾക്ക് വിമാനം വാടകയ്ക്ക് എടുക്കുകയാണ് പതിവ്. രണ്ടോ മൂന്നോ പേർക്ക് സഞ്ചരിക്കാവുന്ന സ്വന്തം വിമാനം വരുന്നതോടെ ഇന്ത്യ കാലാവസ്ഥാ പ്രവചന മേഖലയിൽ കുതിച്ചുചാട്ടം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു.
വിമാനത്തിൻറെ സഹായത്തോടെ മേഘങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ കഴിയും. അന്തരീക്ഷത്തിൻറെ മേൽത്തട്ടിനെക്കുറിച്ച് പഠിക്കാനും ഇതിലൂടെ കഴിയും. ദക്ഷിണേഷ്യയിൽ കാലാവസ്ഥാ പഠനത്തിന് മാത്രമായി വിമാനം വാങ്ങുന്ന ആദ്യ രാജ്യമാവും ഇന്ത്യ.
നിലവിൽ ഇന്ത്യ ഇത്തരം ആവശ്യങ്ങൾക്ക് വിമാനം വാടകയ്ക്ക് എടുക്കുകയാണ് പതിവ്. രണ്ടോ മൂന്നോ പേർക്ക് സഞ്ചരിക്കാവുന്ന സ്വന്തം വിമാനം വരുന്നതോടെ ഇന്ത്യ കാലാവസ്ഥാ പ്രവചന മേഖലയിൽ കുതിച്ചുചാട്ടം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു.
SUMMARY: NEW DELHI: To help the weatherman better understand the upper-atmosphere, India is set to buy a dedicated aircraft to carry out experiments related to weather forecast.
Keywords: National, NEW DELHI, Weatherman, Better, Understand, Upper-atmosphere, India, Set to buy, Dedicated, Aircraft, Carry out, Experiments, Related, Weather forecast.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

