സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

 


ന്യൂഡെല്‍ഹി: (www.kvartha.com 17.05.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേകാള്‍ വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു. ട്വിറ്ററില്‍ ഒരു വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്താണ് യശ്വന്ത സിന്‍ഹ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

'ഈ 10 സെക്കന്‍ഡ് വീഡിയോ മോദിയെ തുറന്നു കാണിക്കുന്നതാണ്. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയെ അറിയിക്കുന്നതാണിത്. മോദി ഇപ്പോള്‍ ശരിക്കും ലോക നേതാവായി. ഇന്ത്യക്കാര്‍ക്ക് ഇനി നരകത്തിലേക്ക് പോകാം' എന്നാണ് യശ്വന്ത സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

Keywords:  New Delhi, News, National, Vaccine, Prime Minister, Narendra Modi, India Sent More Vaccines Abroad Than: Yashwant Sinha's Attack On PM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia