ഇന്ത്യൻ യുവാക്കളെ ഐസിസിലേക്ക് ആകർഷിക്കുന്ന യുവതി നിരീക്ഷണത്തിൽ

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 13.06.2016) ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഐസിസിലേക്ക് ആകർഷിക്കുന്ന ഫിലിപ്പീൻസ് യുവതി ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ. ഫിലിപ്പൈൻ യുവതി കാരെൻ അയിഷ ഹാമിദനെയാണ് എൻ ഐ എ തിരയുന്നത്. ഓൺലൈനിലൂടെ തീവ്രമുസ്ലീം ചിന്താഗതിയുള്ള യുവാക്കളെ ആകർഷിച്ച് ഐസിസ് പാളയത്തിൽ എത്തിക്കുകയാണ് കാരെൻ ചെയ്യുന്നത്.

കാരെനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ എൻ ഐ എ ഫിലിപ്പൈൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ കാരെൻ ഇന്ത്യയിലെ ഐസിസ് അംഗങ്ങളായ മുഹമ്മദ് സിറാജുദ്ദീനെയും മുഹമ്മദ് നാസറിനെയും ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എൻ ഐ എ ഫിലിപ്പീൻസുമായി ബന്ധപ്പെട്ടത്.

ഫേസ്ബുക്കിലൂടെയാണ് കാരെൻ ഇന്ത്യൻ യുവാക്കളെ ആകർഷിക്കുന്നത്. അടുപ്പത്തിലായതിന് ശേഷം വാട്സ് ആപ്പ്ഗ്രൂപ്പ് അംഗമാക്കും. തുടർന്നാണ് ഐസിസ് കാര്യങ്ങൾ സംസാരിക്കുക. അമേരിക്ക, ബ്രിട്ടൻ, യു എ ഇ, അർജന്റീന, ഓസ്ട്രേലിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെയും കാരെൻ വശീകരിച്ച് ഐസിസ് പാളയത്തിൽ എത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ യുവാക്കളെ ഐസിസിലേക്ക് ആകർഷിക്കുന്ന യുവതി നിരീക്ഷണത്തിൽ

SUMMARY: NEW DELHI: Karen Aisha Hamidon of the Philippines, the woman Islamic State online recruiter who is learnt to have radicalized several Indian youths and probably arranged their travel to the IS territory, is under the radar of Indian agencies.

Keywords: NEW DELHI, Karen Aisha Hamidon, Philippines, Woman, Islamic State, Online, Recruiter, Radicalized, Several, Indian youths, Probably, Arranged, IS territory
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia