പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ മിന്നൽ പ്രതികാരം; ഉറി ഡാം തുറന്നുവിട്ട് പാകിസ്ഥാനെ വെള്ളത്തിലാക്കി, വീഡിയോ

 
 India's sudden Jhelum water release sparks panic in PoK
 India's sudden Jhelum water release sparks panic in PoK

Photo Credit: X/Geopolitical Kid

● ഝലം നദിയിൽ ശക്തമായ വെള്ളപ്പൊക്കം.
● പാക് അധീന കശ്മീരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
● സിന്ധു നദീജല കരാറിന് ശേഷമുള്ള ആദ്യ പ്രധാന നടപടി.
● പാകിസ്ഥാന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ.

ദില്ലി: (KVARTHA) പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി തുടർന്ന് ഇന്ത്യ. യാതൊരു മുന്നറിയിപ്പും നൽകാതെ ഉറി ഡാം തുറന്നുവിട്ടതിനെ തുടർന്ന് ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ഇന്ത്യയുടെ ഈ അപ്രതീക്ഷിതമായ നീക്കത്തിൽ പാക് അധീന കശ്മീരിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.

മിന്നൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നദീതീരത്ത് താമസിക്കുന്നവർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുന്നതിനിടയിലാണ് ഉറി ഡാം തുറന്നുവിട്ടുള്ള ഈ നിർണായക നീക്കം.

അതിനിടെ, നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. റാംപൂർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകിയെന്നും സൈന്യം വ്യക്തമാക്കി. പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നിയന്ത്രണ രേഖയിലെ ഏത് സാഹചര്യവും നേരിടാൻ സേന തയ്യാറാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇതിനിടെ, പാകിസ്ഥാൻ പലയിടത്തും വെടിവയ്പ് തുടരുകയാണ്. ബിഎസ്എഫ് ജവാന്റെ മോചനത്തിനായി മൂന്ന് തവണ ഫ്ലാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ വഴങ്ങുന്നില്ല. ഉയർന്ന നേതൃത്വം ജവാനെ വിട്ടയക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് പാക് ജവാന്മാർ അറിയിക്കുന്നത്. പാകിസ്ഥാന് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇന്ത്യ.

പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ ഈ ശക്തമായ തിരിച്ചടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഷെയർ ചെയ്യൂ. ചർച്ചകൾക്കായി കമന്റ് ബോക്സ് ഉപയോഗിക്കാം.

Following the Pahalgam terror attack, India retaliated by unexpectedly opening the Uri dam, causing flooding in the Jhelum River in Pakistan-occupied Kashmir. This move, after suspending the Indus Waters Treaty, is a significant response amidst continued border tensions and counter-terrorism efforts.

#PahalgamAttack, #UriDam, #JhelumFlood, #IndiaPakistan, #CounterTerrorism, #Kashmir

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia