അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് നീട്ടി ഇന്‍ഡ്യ
Aug 29, 2021, 15:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 29.08.2021) അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്ക് സെപ്തംബര്‍ 30 വരെ നീട്ടി ഇന്‍ഡ്യ. ഞായറാഴ്ചയാണ് ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍കാര്‍ ഉത്തരവിറക്കിയത്. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച് 23നാണ് ഇന്‍ഡ്യ വിലക്ക് ഏര്‍പെടുത്തിയത്.
വിലക്ക് ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്. അതേസമയം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: New Delhi, News, National, Flight, Ban, COVID-19, India extends ban on scheduled international flights
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

