പാകിസ്ഥാന് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 05.12.2014) പാക്കിസ്ഥാന് സഹായം ചെയ്യുന്ന രാജ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വിവിധ രാജ്യങ്ങള്‍ പാകിസ്ഥാന് സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ നല്‍കി വരുന്നതിനെ പറ്റി ഗവണ്‍മെന്റ് ബോധവാന്മാരാണെന്നും അത്തരം സഹായങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ലോക്‌സഭയില്‍ അറിയിച്ചു.

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ടിബറ്റിലും സിങ് ജിയാങ് പ്രവിശ്യയിലും ചൈന നടത്തു അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഗവണ്‍മെന്റ് ബോധവാന്മാരാണ്. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ എല്ലാം കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പാകിസ്ഥാന് സഹായം ചെയ്യുന്നവരെ നിരീക്ഷിക്കും

ലഭ്യമായ വിഭവങ്ങളുടെയും സാങ്കേതിക മാറ്റങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന ഒരു തുടര്‍ പ്രക്രിയയാണ് പ്രതിരോധ സേനകളുടെ നവീകരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Pakistan, India, National, Central Government, India Closely Watching Other Countries' Military Support to Pakistan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia