ലഡാക്ക് പിന്മാറ്റം: ചൈനയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് റിപോര്‍ട്ട്
May 7, 2013, 15:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഏപ്രില്‍ 15ന് ഇന്ത്യന്‍ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ നുഴഞ്ഞുകയറിയ ചൈനീസ് സൈന്യം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും പിന്മാറിയത് ചൈനയുടെ ചില ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിയതിനാലെന്ന് റിപോര്‍ട്ട്. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യന്‍ നിരീക്ഷണ ബങ്കര്‍ തകര്‍ക്കാമെന്ന് ഇന്ത്യ സമ്മതിച്ചതായാണ് റിപോര്‍ട്ട്.
ദക്ഷിണ ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് ഇന്ത്യ നിരീക്ഷണ ബങ്കര്‍ സ്ഥാപിച്ചിരുന്നത്. ഇതിനെതിരേ ചൈന നിരവധി തവണ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍നിന്ന് പിന്മാറുന്നതിനായി ചൈന മുന്നോട്ടു വച്ച പ്രധാന ഉപാധികളിലൊന്ന് ഈ ബങ്കര്‍ തകര്‍ക്കണമെന്നതായിരുന്നു എന്നാണ് ഇപ്പോള്‍ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ചൈനയുടെ യാതൊരുവിധ സമ്മര്‍ദങ്ങള്‍ക്കും ഇന്ത്യ വഴങ്ങിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരണമെന്നതിനാലുമാണ് കടന്നു കയറിയ പ്രദേശത്തുനിന്ന് ചൈന പിന്മാറിയതെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
അതിനിടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി പെന്റഗണ്‍ രംഗത്തുവന്നതും ശ്രദ്ധേയമായി. അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷം സൈന്യത്തെ ഉപയോഗിച്ച് തകര്‍ക്കാന്‍ മുതിരരുതെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈനയുടെ സൈനിക നീക്കത്തോടുള്ള യുഎസിന്റെ പ്രതികരണമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. 11 രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ 1998നു ശേഷം ചൈന പരിഹരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പെന്റഗണ്‍ ഇന്ത്യയുമായുള്ള പ്രശ്‌നം മാത്രം പരിഹരിക്കപ്പെടാതെ കിടക്കുന്നതില്‍ ആശങ്കയും രേഖപ്പെടുത്തി. ഏപ്രില്‍ 15നാണ് ലഡാക്കിലെ ദൌലത്ത് ബെഗ് ഓള്‍ഡി സെക്ടറിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തിയത്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഏകപക്ഷീയമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നു പിന്മാറാന്‍ ചൈന തീരുമാനിച്ചത്. അമ്പതോളം സൈനികര്‍ അടങ്ങിയ സംഘമാണ് കവചിത വാഹനങ്ങളും മറ്റു യുദ്ധ സന്നാഹങ്ങളുമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ടെന്റ് അടിച്ചത്.
SUMMARY: New Delhi: The end of a 20-day face-off with China in Ladakh came after intense diplomatic pressure, including the threat that India was willing to scale down its relations with its neighbour if the latter did not withdraw a platoon camped on Indian territory since April 15.
Keywords: National news, New Delhi, End, 20-day, Face-off, China, Ladakh, Intense, Diplomatic pressure, Threat, India, Willing, Scale down, Relations, Neighbour, Withdraw, Platoon, Camped, Indian territory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.