ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്, പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 17.06.2020) ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണ്. കോവിഡ് പ്രതിസന്ധി വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ് കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവുമാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ വീരമൃത്യുവില്‍ ആദരമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് യോഗം ആരംഭിച്ചത്. 15 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്, പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി; ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Keywords:  New Delhi, News, National, Army, Prime Minister, narenda, Chief Minister, India capable of giving fitting reply, says Modi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia