ഇന്ത്യ ഹിന്ദു സൗദിയായി മാറികൊണ്ടിരിക്കുന്നു: തസ്ലീമ നസ്‌റീന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 08.10.2015) ഇന്ത്യ ഹിന്ദു സൗദി ആയി മാറികൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. മുംബൈയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത നിശ റദ്ദാക്കിയ സംഭവത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു നസ്‌റീന്‍.

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് സംഗീത നിശ റദ്ദാക്കിയത്.

ഗുലാം അലി ഒരു ജിഹാദിയല്ലെന്നും ഒരു പാട്ടുകാരനാണെന്നും തസ്ലീമ പറഞ്ഞു. ജിഹാദികളേയും പാട്ടുകാരേയും വേര്‍തിരിച്ചറിയാന്‍ ശിവസേന ശ്രമിക്കണമെന്നും തസ്ലീമ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ഒക്ടോബര്‍ 9ന് ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗസല്‍ സന്ധ്യ ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ഇന്ത്യ ഹിന്ദു സൗദിയായി മാറികൊണ്ടിരിക്കുന്നു: തസ്ലീമ നസ്‌റീന്‍


SUMMARY: New Delhi, Oct 8: Controversial writer Taslima Nasreen has expressed shock over cancellation of Ghulam Ali’s concert in Mumbai. Expressing her anger, she said that India is on its way of becoming Hindu Saudi. “OMG! Pak Singer Ghulam Ali’s Concert in Mumbai Cancelled After Sena Threat? India is becoming Hindu Saudi?”, Taslima tweeted.

Keywords: Taslima Nasrin, Shiv Sena, Gulam Ali, Pakistani, Gazal singer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia