Achievements | റിപ്പബ്ലികിന്റെ 74 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ചത് പുതിയ ഉയരങ്ങൾ; പ്രധാന നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യാനന്തരം, ഇന്ത്യ ആദ്യ നേട്ടമായി ഭരണഘടനയ്ക്ക് രൂപം നൽകി. 1950 ജനുവരി 26നാണ് ഭരണഘടന നിലവിൽ വന്നത്. ഇതോടെ ബ്രിട്ടീഷ് കാലത്തെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അവസാനിച്ചു. 74 വർഷത്തിനിടെ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചു. ഇന്ന് ഇന്ത്യ ലോകത്തിലെ വൻശക്തികളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്നു. രാജ്യം കൈവരിച്ച പ്രധാന നേട്ടങ്ങളിൽ ചിലതിലേക്ക് ഒരെത്തിനോട്ടം.
Aster mims 04/11/2022

Achievements | റിപ്പബ്ലികിന്റെ 74 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ചത് പുതിയ ഉയരങ്ങൾ; പ്രധാന നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം

പഞ്ചവത്സര പദ്ധതികൾ

സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിസ്ഥാന സൗകര്യ മേഖലയിൽ നാഴികക്കല്ലായി മാറിയ രാജ്യത്ത് അതിവേഗ വികസന പ്രവർത്തനങ്ങൾ നടത്താൻ പഞ്ചവത്സര പദ്ധതികളിലൂടെ കഴിഞ്ഞു.

കൃഷിയെ ശക്തിപ്പെടുത്താൻ ഹരിതവിപ്ലവം

കൃഷിയെ ശക്തിപ്പെടുത്താൻ ഹരിത വിപ്ലവം രാജ്യത്ത് ആരംഭിച്ചു. ഇത് രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമായി. നിലവിൽ, ലോകത്ത് കാർഷിക ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ധവളവിപ്ലവത്തിലൂടെ വലിയ നാഴികക്കല്ല്

1970 ജനുവരി 13 ന് രാജ്യത്തെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ധവളവിപ്ലവം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും സവിശേഷമായ ഈ പരിപാടി പാലുൽപ്പാദന മേഖലയിൽ ഇന്ത്യയെ ഉന്നതിയിലെത്തിക്കാൻ സഹായകരമായി.

ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം

ബഹിരാകാശ മേഖലയിൽ സ്വാശ്രയത്വം നടപ്പിലാക്കുന്നതിനായി 1969 ലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) രൂപീകരിച്ചത്. 1975 ഏപ്രിൽ 19 ന് സോവിയറ്റ് യൂണിയൻ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച 'ആര്യഭട്ട' ആയിരുന്നു രാജ്യത്തിന്റെ ആദ്യ ഉപഗ്രഹം. ആദ്യ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇന്ത്യ ഒന്നിനുപുറകെ ഒന്നായി റെക്കോർഡുകൾ സൃഷ്ടിക്കാൻ തുടങ്ങി. ഇന്ന് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ ലോകം അംഗീകരിക്കുന്നതാണ്. 

ആണവോർജം നേടി

1974 മെയ് 18 ന് പൊഖ്‌റാനിൽ സ്വയം പ്രതിരോധത്തിനായി ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. ഇതോടെ അമേരിക്കയുൾപ്പെടെയുള്ള ശക്തരായ രാജ്യങ്ങളുടെ കണ്ണിലെ കരടായി ഇന്ത്യ. 24 വർഷത്തിനുശേഷം, എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങളെയും അവഗണിച്ച്, 1998 മെയ് 11, 13 തീയതികളിൽ പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തി ഇന്ത്യ ശക്തി ലോകത്തിന് കാട്ടിക്കൊടുത്തു.

ജിഎസ്ടിയിലൂടെ സാമ്പത്തിക ശക്തിയിലേക്കുള്ള ചുവടുകൾ

അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വേഗത്തിലുള്ള തീരുമാനങ്ങളും ഈ ദിശയിൽ കൈക്കൊള്ളുന്നുണ്ട്. നിലവിലുള്ള നികുതി സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാൻ 2017 ജൂലൈ ഒന്ന് മുതൽ ജിഎസ്ടി നടപ്പാക്കി.

തേജസിലൂടെ വിപ്ലവകരമായ ചുവടുവയ്പ്പ്

പ്രതിരോധ ഉൽപാദനത്തിന്റെ ദിശയിൽ ഇന്ത്യ വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. വ്യോമസേനയിൽ ഉൾപ്പെട്ട തേജസ് എന്ന യുദ്ധവിമാനത്തെക്കുറിച്ചാണ് ഇന്ന് ലോകത്ത് ചർച്ച നടക്കുന്നത്. പല രാജ്യങ്ങളും ഈ വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, മിസൈൽ നിർമാണത്തിൽ ലോകത്തെ തെരഞ്ഞെടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ, ഇന്ത്യയുടെ ഈ അഭിലാഷങ്ങൾ നിറവേറ്റാൻ ഡിആർഡിഒ സഹായിക്കുന്നു.

സ്റ്റാർട്ടപ്പുകൾ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനെ കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം വളരെ വേഗത്തിൽ വർധിച്ചുവരികയാണ്. ഇന്ത്യൻ ഇക്കണോമിക് സർവേ 2021-22 പ്രകാരം രാജ്യത്ത് 61,400 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ സ്റ്റാർട്ടപ്പുകൾ വഴി 6.6 ലക്ഷം നേരിട്ടും 34 ലക്ഷം പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് മാത്രമല്ല, അടുത്തിടെ ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 100 ആയി. യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി.

Keywords:  News, New Delhi, National, India, Republic-Day, India at 74: Some milestones of India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia