മുംബൈ ഭീകരാക്രമണം: റാണയെ താല്‍ക്കാലികമായി വിട്ടുനല്‍കണമെന്ന് ഇന്ത്യ
Jun 2, 2013, 18:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരവാദി ഡേവിഡ് ഹെഡ്‌ലി, കൂട്ടാളി തഹാവൂര്‍ റാണ എന്നിവരെ ഒരു വര്‍ഷത്തേയ്ക്ക് താല്‍ക്കാലികമായി കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. മെയ് 20-22 വാഷിംങ്ടണില്‍ നടന്ന ഇന്‍ഡോ-യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ യു.എസ് അനുമതി നല്‍കിയിരുന്നെങ്കിലും റാണയെയും ഹെഡ്‌ലിയുടെ അമേരിക്കയിലുള്ള ഭാര്യ ഷാസിയ, അവരുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
ഇവരെയെല്ലാം ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹെഡ്‌ലിയ്ക്ക് സ്ഥലങ്ങള്‍ പരിചയപ്പെടുത്തിയത് റാണയായിരുന്നുവെന്ന് ഇന്ത്യന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
![]() |
| David Headley |
![]() |
| Tahawwur Rana |
Keywords : New Delhi, India, America, Terror Attack, Mumbai, Case, National, David Headley, Tahawwur Hussain Rana, Information, Pakistani American Terrorist, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


