മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ കാലിന് പരിക്കേറ്റ സംഭവം; എസ് ഐക്ക് സസ്‌പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാന്ധിനഗര്‍: (www.kvartha.com 27.08.2021) മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ കാലിന് പരിക്കേറ്റ സംഭവത്തില്‍ എസ് ഐക്ക് എം സി രാജുവിന് സസ്‌പെന്‍ഷന്‍. കോട്ടയം പള്ളം മാവിളങ്ങ് കരുണാലയത്തില്‍ അജിയുടെ (45) പരാതിയിലാണ് നടപടി. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വാഹനത്തില്‍ കയറ്റുന്നതിനിടെ കാലിന് പരിക്കേറ്റതായാണ് പരാതി. 
Aster mims 04/11/2022

ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡികല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ നിന്നാണ് അജിയെ കണ്‍ട്രോള്‍ റൂം എസ് ഐ ഗാന്ധിനഗര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഗര്‍ഭപാത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള ഭാര്യക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു അജി. ഡിവൈ എസ് പി പി ജെ സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം പൊലീസ് വീട്ടിലെത്തി അജിയുടെ മൊഴി രേഖപ്പെടുത്തി.

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ കാലിന് പരിക്കേറ്റ സംഭവം; എസ് ഐക്ക് സസ്‌പെന്‍ഷന്‍

ഭാര്യയുടെ രക്ത പരിശോധനയ്ക്ക് ലാബിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തെ പൈപ്പില്‍ മുഖം കഴുകുന്നതിനിടെ ഹൈവെ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടു. മുഖം കഴുകിയപ്പോള്‍ മാസ്‌ക് മാറ്റിയതാണെന്ന് പറഞ്ഞെങ്കിലും നിയമം പഠിപ്പിക്കുകയാണോയെന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചതായി അജി പറയുന്നു. 

എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് ചോദിച്ചെങ്കിലും ബലമായി പൊലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി. വാഹനത്തില്‍ കയറ്റുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയത് വകവെക്കാതെ പൊലീസ് ഡോര്‍ അടച്ചു. കാല്‍ വേദനിച്ച് കരഞ്ഞെങ്കിലും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായും മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കാന്‍ നിര്‍ദേശം നല്‍കി വിട്ടയക്കുകയും ചെയ്തതായി അജി പറയുന്നു. 

Keywords:  News, National, Custody, Complaint, Injured, Police, Suspension, Treatment, Incident of man's leg injury; SI suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia