രാജ്യസഭയിലേയ്ക്ക് മുസ്ലീങ്ങളെ നിര്‍ദ്ദേശിച്ച ഒരേയൊരു പാര്‍ട്ടി ബിജെപി
Jun 2, 2016, 17:41 IST
ന്യൂഡല്‍ഹി: (www.kvartha.com 02.06.2016) മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ആരും തന്നെ രാജ്യസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു മുസ്ലീം സമുദായാംഗത്തെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ബീഹാറിലെ പ്രാദേശിക പാര്‍ട്ടികളായ ജനതാദള്‍ യുണൈറ്റഡ്, രാഷ്ട്രീയ ജനതാ ദള്‍ തുടങ്ങിയവയാണ് മുസ്ലീം സമുദായത്തോട് അവഗണന പുലര്‍ത്തിയത്. എന്നാല്‍ ഹിന്ദു പാര്‍ട്ടിയായ ബിജെപിയാകട്ടെ 2 മുസ്ലീങ്ങളെയാണ് രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
മുഖ്താര്‍ അബ്ബാസ് നഖ് വി, എം.ജെ അക്ബര്‍ എന്നിവരെയാണ് ബിജെപി നോമിനേറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ലോക്‌സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിരവധി മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ബിജെപിയാകട്ടെ, വിരലിലെണ്ണാവുന്ന മുസ്ലീങ്ങള്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്.
ഇതിന് കാരണമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന മുസ്ലീങ്ങള്‍ക്ക് വിജയ സാധ്യത കുറവാണ്. ഈ വസ്തുതയാണ് ബിജെപിയും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യസഭ ലിസ്റ്റില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയതോടെ ബിജെപിക്ക് പുതിയ മുഖം ലഭിച്ചുവെന്നാണ് റിപോര്‍ട്ട്.
കഴിഞ്ഞ 6 വര്‍ഷവും മുഖ്തര്‍ അബ്ബാസ് നഖ് വിയും അക്ബറും രാജ്യസഭയിലുണ്ടായിരുന്നു. നഖ് വി യുപിയെ പ്രതിനിധീകരിച്ചപ്പോള്‍ അക്ബര്‍ ജാര്‍ഖണ്ഡിനെയായിരുന്നു പ്രതിനിധീകരിച്ചത്. എന്നാല്‍ ഇത്തവണ നഖ് വി ജാര്‍ഖണ്ഡിനേയും അക്ബര്‍ മദ്ധ്യപ്രദേശിനേയുമാണ് പ്രതിനിധീകരിക്കുന്നത്.
55 സീറ്റുകളിലേയ്ക്ക് ജൂണ്‍ 11നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
SUMMARY: Now, what stands out about the upcoming Rajya Sabha election on June 11 is that not a single Muslim has been nominated by the mainstream national and regional parties, which boast "secular" credentials. These include the Congress Party, the Samajwadi Party and the Bahujan Samaj Party, regional parties from Uttar Pradesh, Janata Dal (United) and the Rashtriya Janata Dal, regional parties from Bihar.
Keywords: National, Rajya Sabha election, June 11, Muslim, Nominated, Mainstream, National, Regional parties, Secular, Congress Party, Samajwadi Party, Bahujan Samaj Party, Uttar Pradesh, Janata Dal (United), Rashtriya Janata Dal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.