ഫേസ്ബുക്ക് കമന്റ്സില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

 


ഫേസ്ബുക്ക് കമന്റ്സില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ജലന്തര്‍ (പഞ്ചാബ്): ഫേസ്ബുക്ക് കമന്റ്സില്‍ മനം നൊന്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ജലന്തറിലെ എം.സി.എം പോളീടെക്നിക്ക് വിദ്യാര്‍ത്ഥിനി രക്ഷാ ശര്‍മ്മയാണ്‌ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലാണ്‌ രക്ഷാ ഇതേ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില കമന്റുകള്‍ തന്നെ മാനസീകമായി തകര്‍ത്തുവെന്നാണ്‌ രക്ഷ  ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

ആത്മഹത്യാകുറിപ്പ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ പോലീസ് വിദ്യാര്‍ത്ഥികളായ ദീപക് സൈനി, ലുവ് പ്രീത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചു.

ജമ്മു സ്വദേശിയായ രക്ഷയുടെ മാതാപിതാക്കള്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ രക്ഷയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്നത് പ്രദേശത്തെ അനാഥാലയമായ എന്‍.ജി.ഒ എസ്.ഒ.എസ് വില്ലേജ് ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ കുറ്റം നിഷേധിച്ചതോടെ രക്ഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്‌ പോലീസ് അറിയിച്ചു.

English Summery
Jalandhar, Punjab: Raksha Sharma, a student of computer engineering at the MCM Polytechnic College in Jalandhar, was found hanging from the ceiling fan in her hostel room on Tuesday morning. In that room was a suicide note. The 20-year-old blames two former students of the same college-both male- for harassing her and posting comments on Facebook that distressed her.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia