SWISS-TOWER 24/07/2023

രാഹുലിന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് പ്രിയം പ്രിയങ്കയോട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമേഠി(യുപി): സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും മോശമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷ്യം വഹിക്കുകയാണ് കോണ്‍ഗ്രസ്. വിജയം സുനിശ്ചിതമാകാതിരിക്കുകയും അതേസമയം എതിരാളികള്‍ ശക്തരാവുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഏക തുറുപ്പ് ചീട്ടായി മാറുകയാണ് പ്രിയങ്ക ഗാന്ധി.

രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന അമേഠിയില്‍ ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് അരങ്ങേറുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി രാഹുലിന് വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. എ.എ.പി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ് നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് കഴിഞ്ഞു.

രാഹുലിന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് പ്രിയം പ്രിയങ്കയോട്
രാഹുല്‍ അമേഠിക്കാര്‍ക്ക് സുപരിചിതനാണെങ്കിലും പ്രിയങ്ക ഗാന്ധിയോടാണ് അവര്‍ക്കേറെ ഇഷ്ടം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഇതുസംബന്ധിച്ച് രണ്ടഭിപ്രായമില്ല.

മോഡിയെ വിമര്‍ശിക്കാന്‍ സഹോദരി തന്നെയാണ് നല്ലത്. പ്രിയങ്കയുടെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം സൃഷ്ടിക്കുന്നു. പ്രിയങ്കയ്ക്ക് മനസാന്നിദ്ധ്യമുണ്ട്. വളരെ പെട്ടെന്നാണ് അവര്‍ പ്രതികരിക്കുന്നത്. എന്നാല്‍ രാഹുല്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.

SUMMARY: Amethi/Rae Bareli, Uttar Pradesh: Just as talk peaked of how the Congress seemed unstoppable in hurtling towards its worst-ever performance in an election, Priyanka Gandhi asserted herself.

Keywords: Rahul Gandhi, Priyanka Gandhi, Amethi, Lok Sabha Poll, Congress,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia