മണിപ്പൂരില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേക്കാള്‍ അഞ്ചിരട്ടി ആസ്തി സ്ഥാനാര്‍ഥിയായ മരുമകന്
Feb 7, 2022, 12:48 IST
ഇംഫാല്‍: (www.kvartha.com 07.02.2022) മണിപ്പൂരിലെ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ എന്‍ ബിരേന്‍ സിങിനേക്കാള്‍ അഞ്ചിരട്ടി ആസ്തി മരുമകനും പാര്‍ടി സ്ഥാനാര്‍ഥിയുമായ ആര്‍ കെ ഇമോ സിങിനുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വ്യക്തമാക്കുന്നു. സഗോല്‍ബന്ദ് മണ്ഡലത്തില്‍ നിന്നാണ് ആര്‍ കെ ഇമോ മത്സരിക്കുന്നത്.
മണിപ്പൂരിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും വലിയ ധനികനായ സ്ഥാനാര്‍ഥിയായ ആര്‍ കെ ഇമോയുടെ ആസ്തി 5,10,94,917.93 രൂപയാണ്. കൈയില്‍ പണമായി 2,16,400 രൂപയും ഏഴ് ബാങ്ക് അകൗണ്ടുകളിലായി 37 ലക്ഷം രൂപയും ഉള്‍പെടെ 1,14,37,779.93 രൂപയുടെ ജംഗമ സ്വത്തുക്കള്‍ ഇമോയ്ക്കുണ്ട്. 6.5 ലക്ഷം വിലമതിക്കുന്ന മാരുതി ജിപ്‌സി, 16,68,905 രൂപ വിലമതിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോ, 18,38,688 രൂപ വിലമതിക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക് എന്നിവ ഉള്‍പെടെ മൂന്ന് വാഹനങ്ങള്‍ ഇയാളുടെ പക്കലുണ്ട്. ഒരു ഷോട്ഗണ്‍, 38 പിസ്റ്റള്‍ എന്നിവയുമുണ്ട്. ബിരേന്‍ സിങിന്റെ ആസ്തി 1,08,46,392 രൂപയാണ്.

ഇമോയുടെ ഭാര്യ അഞ്ജുബാല നോങ്‌തോങ് ബാമിനും ബിരെന്‍ സിങിന്റെ മൂത്ത മകള്‍ക്കും 2,13,20,021 രൂപയാണ് ആസ്തിയുള്ളത്. സ്വയം സമ്പാദിച്ച 15,00,000 രൂപയുടെ സ്വത്തുക്കളും 1,37,07,137 രൂപയുടെ അനന്തരാവകാശ സ്വത്തുക്കളും 2,44,50,001 രൂപയുടെ കെട്ടിടങ്ങളും ഉള്‍പ്പെടെ 3,96,57,138 രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ സഗോല്‍ബന്ദ് എംഎല്‍എയ്ക്കുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയായി 44,36,391 രൂപയുടെ ബാധ്യതയുണ്ട്.
ക്രിമിനല്‍ കേസുകളൊന്നും ഇയാള്‍ക്കെതിരെയില്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സത്യവാങ്മൂലമനുസരിച്ച്, ഇമോ സിങ്ങിന്റെ വരുമാന സ്രോതസ് എംഎല്‍എയുടെ ശമ്പളവും എഫ്ഡിആര്‍ പലിശയുമാണ്.
അന്തരിച്ച രാജീവ് ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയായിരുന്ന രാജ്കുമാര്‍ ജയ്ചന്ദ്ര സിങ്ങിന്റെ മൂത്ത മകനാണ് ആര്‍ കെ ഇമോ സിങ്. അച്ചടക്ക പ്രശ്‌നങ്ങളുടെ പേരില്‍ മണിപ്പൂര്‍ കോണ്‍ഗ്രസ് പുറത്താക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
Keywords: News, Manipur, National, Election, Assembly Election, Politics, Chief Minister, Son in law, BJP, CM, In Manipur son in law has about five times more assets than the CM. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.