SWISS-TOWER 24/07/2023

ലഖ്‌നൗവില്‍ 58,844 പേര്‍ക്കായി ഒരു കക്കൂസ്!

 


ലഖ്‌നൗ: (www.kvartha.com 25.06.2014) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനനഗരമായ ലഖ്‌നൗവില്‍ 58,844 പേര്‍ക്കായി ഒരു കക്കൂസ്. പൊതുകക്കൂസുകളുടെ എണ്ണത്തെ സംബന്ധിച്ചുള്ള വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമാണിത്. ഏതാണ്ട് 30 ലക്ഷം ജനങ്ങളാണ് ലഖ്‌നൗവിലുള്ളത്. ഇത്രയും ജനങ്ങള്‍ക്കായി സര്‍ക്കാര്‍ വേണ്ടത്ര പൊതുകക്കൂസുകള്‍ നിര്‍മ്മിക്കാത്തത് മുന്‍പും ചര്‍ച്ചാവിഷയമായിട്ടുണ്ട്.

യുപിയില്‍ ബലാല്‍സംഗങ്ങള്‍ പെരുകുന്നത് വീടുകളില്‍ കക്കൂസുകള്‍ ഇല്ലാത്തതിനാലാണെന്ന വസ്തുത ഇതിനകം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. പൊതുസ്ഥലങ്ങളിലും വെളിമ്പ്രദേശങ്ങളിലുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രാഥമീകാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്.


ലഖ്‌നൗയില്‍ വനിതകള്‍ക്ക് മാത്രമായി ഒരു കക്കൂസ് പോലുമില്ലെന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്ന് വിവരാവകാശ പ്രവര്‍ത്തക ഉര്‍വശി ശര്‍മ്മ പറഞ്ഞു.
ലഖ്‌നൗവില്‍ 58,844 പേര്‍ക്കായി ഒരു കക്കൂസ്!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Lucknow: Lucknow, with a population of nearly three million and the capital of India's most populous state of Uttar Pradesh, doesn't have any public toilets for women and has a toilet for every 58,844 people, a Right to Information (RTI) application has revealed.

Keywords: Lucknow, Uttar Pradesh, Toilets, Samajwadi Party
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia