മോഡികെയറിനെ പിന്തുടര്‍ന്ന് സിദ്ധരാമയ്യ; ആരോഗ്യ കര്‍ണാടക യോജനയ്ക്ക് തുടക്കം കുറിക്കും

 


ADVERTISEMENT

ബംഗലൂരു: (www.kvartha.com 18.02.2018) കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയായ മോഡി കെയറിനെ പിന്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും. ആരോഗ്യ കര്‍ണാടക യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ചികില്‍സ സഹായം നല്‍കുകയാണ് ലക്ഷ്യം. 2018-19 വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടയിലാണ് നിയമസഭയില്‍ സിദ്ധരാമയ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

 മോഡികെയറിനെ പിന്തുടര്‍ന്ന് സിദ്ധരാമയ്യ; ആരോഗ്യ കര്‍ണാടക യോജനയ്ക്ക് തുടക്കം കുറിക്കും

ഈ വര്‍ഷം അവസാനത്തോടു കൂടി പദ്ധതി പ്രാവര്‍ത്തീകമാക്കുമെന്നാണ് സൂചന. എന്നാല്‍ പദ്ധതിക്ക് എത്ര രൂപ ചിലവ് വരുമെന്നോ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നോ ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

9,000 ആരോഗ്യകേന്ദ്രങ്ങള്‍ പദ്ധതിക്കായി സ്ഥാപിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

ആരോഗ്യ കുടുംബ ക്ഷേമത്തിലേയ്ക്കായി 6645 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Budget, however, does not mention the funds allotted for the implementation of the healthcare scheme or the specifics of how many people in the state it benefits.

Keywords: CM Siddaramaiah, Karnataka CM, Modicare, Arogya Karnataka Yojane

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia