കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവര്‍; പിന്തുണയ്ക്കരുത്: യഹ്യ ബുഖാരി

 


ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കരുതെന്നാവശ്യപ്പെട്ട് ഷാഹി ഇമാമിന്റെ സഹോദരന്‍ സെയ്ദ് യഹ്യ ബുഖാരി രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ പിന്നില്‍ നിന്ന് കുത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

പത്ത്പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ സംഭവിച്ചത് എല്ലാവര്‍ക്കുമറിയാം. മുസ്ലീങ്ങള്‍ കൂട്ടക്കൊലചെയ്യപ്പെട്ടത് എങ്ങനെയാണെന്നും അറിയാം. എന്നാല്‍ കോണ്‍ഗ്രസ് ഇതിനേക്കാള്‍ പത്തിരട്ടി മുന്നിലാണ്. കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയ മുസ്ലീങ്ങളുടെ എണ്ണം മറ്റേതൊരു പാര്‍ട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്തിരട്ടിയാണ് യഹ്യ പറഞ്ഞു.

ബിജെപി എന്നും മുസ്ലീങ്ങളെ മുന്നില്‍ നിന്ന് ആക്രമിക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ എപ്പോഴും പിന്നില്‍ നിന്ന് കുത്തുന്നവരാണ്. എന്റെ പിതാവും ഇതു തന്നെ പറയുമായിരുന്നു. മുന്‍പ് പറഞ്ഞത് തന്നെ ഞാനിപ്പോഴും പറയുന്നു. എന്റെ സഹോദരന്റെ ആഹ്വാനത്തെ ഞാന്‍ എതിര്‍ക്കുന്നു, അപലപിക്കുന്നു യഹ്യ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നവര്‍; പിന്തുണയ്ക്കരുത്: യഹ്യ ബുഖാരി സോണിയ ഗാന്ധിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ചനടത്തിയ സഹോദരന്റെ നിലപാടിനേയും യഹ്യ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അടച്ചിട്ട മുറിക്കുള്ളില്‍ തീരുമാനമെടുത്തത്. എന്തുകൊണ്ടാണ് ഷാഹി ഇമാം മാത്രം പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്? ചര്‍ച്ചയ്ക്ക് ശേഷം എന്തുകൊണ്ട് സോണിയാ ഗാന്ധിയുമൊത്ത് പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല? യഹ്യ ചോദിച്ചു.

SUMMARY: New Delhi: Syed Yahya Bukhari, the younger brother of Shahi Imam of Jama Masjid Syed Ahmed Bukhari, today opposed the latter’s decision to support Congress and accused the party of “backstabbing” Muslims.

Keywords: Delhi Jama Masjid, Shahi Imam, Congress, Support,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia