സഹപാഠിയുടെ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Jul 8, 2012, 16:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: സഹപാഠിയുടെ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. സിബിഐ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് സുരേന്ദര്‍ (22)നെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ ഐ.ഐ.റ്റിയിലെ വിദ്യാര്‍ത്ഥികളാണ് സുരേന്ദരും പരാതിക്കാരിയായ പെണ്‍കുട്ടിയും. പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന പെണ്‍കുട്ടി പഠന സഹായത്തിനായി സുന്ദറിനെ സമീപിക്കാറുണ്ടായിരുന്നു. താമസിയാതെ ഇരുവരും സുഹൃത്തുക്കളായിത്തീരുകയും സുന്ദ്ര്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് വിവാഹം ചെയ്യണമെന്ന സുന്ദറിന്റെ അഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. സുന്ദര്‍ പെണ്‍കുട്ടിയോട് ആര്യ സമാജത്തില്‍ വരാന്‍ പറയുകയും ആര്യസമാജത്തിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി വിവാഹം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടക്കിയതിനെത്തുടര്‍ന്ന് ആര്യസമാജത്തിലെ അംഗങ്ങള്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സുന്ദറിനെ അറസ്റ്റ് ചെയ്തു.
പിന്നീട് ജാമ്യത്തിലിറങ്ങിയ സുന്ദര്‍ പെണ്‍കുട്ടിയെ സ്ഥിരമായി മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തുകയും സ്വകാര്യമായെടുത്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. സുന്ദര്‍ തന്നെയും കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തുകയാണെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സുന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summery
Hyderabad: The Central Bureau of Investigation (CBI) on Saturday arrested a 22-year-old B Tech student from IIT-Delhi, after he posted obscene pictures and videos of an IIT-Kanpur girl on internet. The accused was miffed with the victim as she had earlier spurned his advances.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

