Rahul Gandhi | 'ദൈവത്തേക്കാള്‍ അറിവുള്ള ആളായി നടിക്കുന്നയാള്‍, ശാസ്ത്രജ്ഞന്‍മാരെ വരെ ഉപദേശിക്കുന്നു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ദൈവത്തേക്കാള്‍ അറിവുള്ള ആളായി നടിക്കുന്നയാളാണ് മോദിയെന്നും ശാസ്ത്രജ്ഞന്‍മാരെ വരെ ഉപദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലിഫോര്‍ണിയ സര്‍വകലാശാലയിലായിരുന്നു നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
Aster mims 04/11/2022

ദൈവത്തിനൊപ്പം മോദിയെ ഇരുത്തിയാല്‍ പ്രപഞ്ചം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും മോദി ദൈവത്തിന് പറഞ്ഞു കൊടുക്കുമെന്നും അതുകേട്ട് ദൈവം പോലും ആശയക്കുഴപ്പത്തിലാകുമെന്ന് രാഹുല്‍ പരിഹസിച്ചു. ഒന്നിനെ കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്ന് നടിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 

Rahul Gandhi | 'ദൈവത്തേക്കാള്‍ അറിവുള്ള ആളായി നടിക്കുന്നയാള്‍, ശാസ്ത്രജ്ഞന്‍മാരെ വരെ ഉപദേശിക്കുന്നു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള എല്ലാവേദികളും ബിജെപി അടക്കുകയാണ്. അതിനാലാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. എന്നാല്‍ ജോഡോ യാത്ര മുടക്കാന്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഗൂഢ നീക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്ര തനിക്ക് വലിയ അനുഭവമായിരുന്നു. ഇന്‍ഡ്യ ഒരു ആശയത്തെയും തിരസ്‌കരിച്ചിട്ടില്ല. എന്‍ആര്‍ഐക്കാര്‍ ഇന്‍ഡ്യയുടെ അംബാസിഡര്‍മാരാണ്. വനിത സംവരണ ബില്‍ കോണ്‍ഗ്രസ് പാസാക്കാനാണ് ശ്രമിച്ചത്. പക്ഷേ സഖ്യകക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്‍ഡ്യയിലെ ജനങ്ങള്‍ വെറുപ്പില്‍ വിശ്വസിക്കുന്നവരല്ല. പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിനു പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ബില്‍ പാസാക്കും. ഭരണഘടനയില്‍ ഇന്‍ഡ്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആറു ദിവസത്തെ സന്ദര്‍ശനത്തിന് യു.എസിലെത്തിയതാണ് രാഹുല്‍. ജൂണ്‍ നാലിന് ന്യൂയോര്‍കില്‍ വെച്ചുള്ള പൊതു സമ്മേളനത്തോടെയാകും യാത്ര അവസാനിക്കുക.    

Keywords: News, America, PM, Prime Minister, Narendra Modi, Rahul Gandhi, Congress, BJP, If you sat PM Modi with God, he'll start explaining God how universe works: Rahul Gandhi in US.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia