നരസിംഹ റാവുവിനോട് സൈന്യത്തെ വിളിക്കാന്‍ ഗുജ്‌റാള്‍ നിര്‍ദേശിച്ചിരുന്നു; അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ സിക്ക് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
Dec 5, 2019, 12:39 IST
ന്യൂഡല്‍ഹി: (www.kvartha.com 05.12.2019) നരസിംഹ റാവുവിനോട് സൈന്യത്തെ വിളിക്കാന്‍ ഗുജ്‌റാള്‍ നിര്‍ദേശിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ സിക്ക് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നെന്നും മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ 100-ാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1984ല്‍ നടന്ന വേദനാജനകമായ സംഭവം നടന്നപ്പോള്‍ അന്ന് വൈകുന്നേരം അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തേക്ക് ഗുജ്‌റാള്‍ പോയിരുന്നതായും സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണ്, സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും ഗുജ്‌റാള്‍ പറഞ്ഞിരുന്നതായും മന്‍മോഹന്‍ സിങ് പറഞ്ഞു.
ആ ഉപദേശം കേട്ടിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984 ഒക്ടോബര്‍ 31നായിരുന്നു രണ്ടു സിക്ക് അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മരിച്ചത്. പിന്നാലെ പൊട്ടിപ്പുറപ്പെട്ട സിക്ക് വിരുദ്ധ കലാപത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Manmohan Singh, Prime Minister, Birthday Celebration, If Narasimha Rao Had Paid Heed to IK Gujral's Advice; Manmohan Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.