ഞാന്‍ ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത നിര്‍ബന്ധമാക്കുമായിരുന്നു: സുപ്രീം കോടതി ജഡ്ജ്

 


അഹമ്മദാബാദ്: (www.kvartha.com 02.08.2014) ഇന്ത്യക്കാര്‍ പരമ്പരാഗത ശീലങ്ങളിലേയ്ക്ക് മടങ്ങണമെന്ന് സുപ്രീം കോടതി ജഡ്ജ് എ.ആര്‍ ദവെ. കുട്ടികളില്‍ ചെറുപ്പം മുതലെ ഭഗവത് ഗീതയും മഹാഭാരതവും നിഷ്‌ക്കര്‍ഷിക്കണമെന്നും ദവെ പറഞ്ഞു. താനൊരു ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത പഠനം നിര്‍ബന്ധമാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത നമുക്ക് നഷ്ടമായി. അതുണ്ടായിരുന്നുവെങ്കില്‍ അക്രമവും തീവ്രവാദവും നമ്മുടെ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല ദവെ പറഞ്ഞു. ഗുജറാത്ത് ലോ അക്കാദമി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ദവെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകത്ത് നിരവധി ജനാധിപത്യ രാജ്യങ്ങളുണ്ട്. അവിടെയുള്ളവര്‍ എല്ലാവരും ജനാധിപത്യ വിശ്വാസികള്‍ ആയിരുന്നുവെങ്കില്‍ നല്ലൊരു നേതാവിനെ ജനങ്ങള്‍ തിരഞ്ഞെടുക്കുമായിരുന്നു. ആ നേതാവ് ഒരിക്കലും ജനങ്ങളെ നാശത്തിലേയ്ക്ക് തള്ളിവിടാന്‍ ശ്രമിക്കുകയുമില്ല ദവെ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത നിര്‍ബന്ധമാക്കുമായിരുന്നു: സുപ്രീം കോടതി ജഡ്ജ്


SUMMARY: Ahmedabad: Supreme Court judge Justice AR Dave on Saturday said that Indians should revert to their ancient traditions, and texts such as Mahabharata and Bhagwad Gita should be introduced to children at an early age.

Keywords: Supreme Court of India, Chief Justice, AR Dave, Mahabharata, Bhagwad Gita, Introduced, Children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia